ക്രിസ്മസ് അവധി തുടങ്ങി കഴിഞ്ഞു . സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലി ചെയ്യുന്ന എന്നെ പോലെയുള്ള മഹാപാപികള്‍ക്ക് ഒരു ദിവസം മാത്രമാണ് അവധി. വെറുതെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേയ്ക്ക് വഴുതി വീണ് സമയം കൊല്ലുമ്പോള്‍ , എവിടെ നിന്നോ ഭയങ്കര ബഹളം കേട്ടു, ജനാലയിലൂടെ നോക്കിയപ്പോള്‍ അയല്‍പ്പക്കത്തെ കുട്ടികള്‍ കളിക്കുകയാണ്.
"ഡിഷ്യും...ഡിഷ്യും ..." ശബ്ദങ്ങള്‍ നിറഞ്ഞു നില്ക്കുന്നു. രണ്ടു വികൃതികള്‍ മതില് ചാടി എന്റെ വീടിനുള്ളില്‍ കയറി. ഞാന്‍ താഴെ ഇറങ്ങി രണ്ടിനെയും വിരട്ടി. " എന്താടാ ഈ പ്രായത്തില്‍ തന്നെ മതില് ചാടുന്നോ ?കള്ളാ ബടുവ ".
പതിഞ്ഞ സ്വരത്തില്‍ അവര്‍ പറഞ്ഞു " ചേട്ടാ ...ഞങ്ങള്‍ army-terrorist കളിക്കുവാ ...ഞങ്ങള്‍ terrorist ആ ...അവര്‍ ഞങ്ങളെ പിടിച്ചു കൊല്ലാന്‍ വരുവാ ..."
"അവരുടെ കയ്യില്‍ തോക്ക് , ബോംബ് എല്ലാം ഉണ്ട് ഞങ്ങള്‍ക്ക് തോക്ക് മാത്രമെ ഉള്ളു ...ഞങ്ങള്‍ ഇവടെ ഉള്ള കാര്യം അവരോട് പറയല്ലേ ...അവര്‍ ഞങ്ങളെ കണ്ടില്ലെങ്ങില്‍ ഞങ്ങള്‍ ജയിച്ചു "അവര്‍ വീടിന്ടെ പിറകില്‍ ഒളിച്ചു ഇടയ്ക്കിടയ്ക്ക് army ടീമിലെ കുട്ടികള്‍ വെടിപൊട്ടിച്ചു .
Terrorist ടീമിലെ കുട്ടികള്‍ വീട്ടില്‍ കയറി എന്നോട് കുറച്ചു സംസാരിച്ചു " ചേട്ടന്മാര് ഈ കളി കളിചിടുണ്ടോ " ഞാന്‍ പറഞ്ഞു " ഇല്ല ഞാന്‍ കളിച്ചത് കള്ളനും പോലീസും ആണ് . പിന്നെ ഒളിച്ചു കളി . ഇതു പോലെയുള്ള കളികള്‍ ഞങ്ങള്‍ കളിച്ചിട്ടില്ല "
ഒരുവന് ചോദിച്ചു "കള്ളനും പോലീസും കളിക്കുമ്പോള്‍ പോലീസിന് തോക്ക് കാണുമല്ലോ "
ഞാന്‍ പറഞ്ഞു "ഇല്ല അന്നത്തെ കള്ളന്മാരെ പിടിക്കാന്‍ പോലീസിന് തോക്ക് വേണ്ടി വന്നില്ല അവര്‍ ഓടിച്ചു തന്നെ പിടിക്കുമായിരുന്നു പക്ഷെ വേറെ കള്ളന്മാര്ക്ക് അവരെ തുറന്നു വിടാന്‍ സാധിക്കും "
"അയ്യേ ഇതെന്തു കളി തോക്ക് പോലും ഇല്ലാത്ത കളി . തോക്കില്ലാതെ terrorist നെ പിടിക്കുന്നതെങ്ങനെയാ ? ഈ ചേട്ടന്മാരുടെത് പന്ന കളി "
ഇത്രയും പറഞ്ഞു നിര്‍ത്തിയതും army ടീമിലെ കുട്ടികള്‍ വീടിലേക്ക് ഇരച്ചു കയറി വെടിവെയ്പ്പ് തുടങ്ങി .ആ വെടിവെയ്പ്പില്‍ terrorist ടീമിലെ കുട്ടികള്‍ മരിച്ചു വീണു. പിന്നെ army ടീം സന്തോഷാരവത്തോടെ ഓടി മറഞ്ഞു terrorist ടീമിലെ കുട്ടിക്കള്‍ പിന്നെ അവരുടെ പിറകെ പോയി
ഇതെല്ലം കണ്ടു സ്തബ്ധനായി ഞാന്‍ നിന്നു. .................
ഇതു പുതിയ കാലത്തെ കള്ളനും പോലീസും...............................
Saturday, January 24, 2009
Subscribe to:
Post Comments (Atom)
4 comments:
പുതിയ കാലത്തെ കള്ളനും പോലീസും
എന്തൊരു ചേയ്ഞ്ച്.. എന്നൊന്നും പറയണ്ട..കാലത്തിനൊപ്പം പിള്ളരും മാറി വരുന്നു..
കള്ളനോടും പോലീസിനോടും ജീവിതത്തില്‍ ആദ്യമായ് ഇഷ്ടം തോന്നുന്നു.... :)
നന്ദി അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി
ശ്രീക്കുട്ടാ,
പിള്ളേര് മാറി , പക്ഷെ ഇതു വല്ലാത്തൊരു മാറ്റമാനിഷ്ടാ....
Post a Comment