വടക്കേ മലബാറില്‍ വിപ്ലവമുറങ്ങുന്ന മണ്ണില്‍ മനോഹരമായ സുപ്രഭാതം ....സര്‍ക്കസും ക്രിക്കറ്റും ഗുണ്ടര്‍ട്ടും അവരവരുടെ സംഭാവനകള്‍ നല്‍കിയ തലശ്ശേരി പട്ടണം....."നീയെന്നെ ഗായകനാക്കി ഗുരുവായുരപ്പാ....."ഗാനഗന്ധര്‍വന്റെ ശബ്ദം നിറഞ്ഞു നിന്ന തലശ്ശേരിയിലെ പ്രശസ്തമായ ഒരു രാമക്ഷേത്രത്തില്‍ ഞാന്‍ ഒരു ദര്‍ശനം നടത്തി...ജീവിതം നീട്ടി തന്ന കാലത്തിനു നന്ദി പറയാന്‍....ദര്‍ശനം കഴിഞ്ഞു ഞാന്‍ ക്ഷേത്രത്തിലെ വിശാലമായ കോപോണ്ടില്‍ നടന്നു...അവിടെ ഒരു സന്ദേശം കുറിച്ചിട്ടിരുന്നു ..."അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല " ഞാന്‍ വിചാരിച്ചു "ഓ...അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല ...പക്ഷെ അഹിന്ദു എന്ന് മുദ്രകുത്തിയ ഗാനഗന്ധര്‍വന്റെ പാടു ഇവിടെയിടും .....കഷ്ടം "..ഇതില്‍ എന്ത് പുതുമ??...പക്ഷെ ആ ലിഖിതത്തിന്റെ താഴെ മറ്റൊരു അറിയിപ്പ് കൊടുത്തിരുന്നു ...അത് കണ്ടു ഞാന്‍ അത്ഭുതപെട്ടു..."എരുമകളെ ക്ഷേത്ര കൌപോണ്ടില്‍ കയറ്റരുത് "...ഞാന്‍ കൌപോണ്ടിനു ചുറ്റും നോക്കി ...ശരിയാണ് എരുമകള്‍ ഇല്ല പകരം പശുക്കള്‍ അവിടുത്തെ പുല്ലു തിന്നുന്നു ..."എന്റമ്മേ ....ഇരുകാലിയായ മനുഷ്യനെ ജാതിയും മതവും പറഞ്ഞു തിരിച്ചു...കഷ്ടം...ചാതുര്‍വര്‍ണ്യം എന്നൊക്കെ ആരോ പറഞ്ഞു കേട്ടിടുണ്ട് എനിക്കൊന്നും മനസിലായിട്ടില്ല ...പക്ഷെ ഈ നാല്കാലികളെയും ജാതിയും മതവും തിരിക്കുകയാണോ...മനസിലാകാത്ത ചാതുര്‍വര്‍ണ്യം നാല്‍ക്കാലികള്‍ക്കും ബാധകമാണോ??"
അല്ല ഞാന്‍ അറിയാന്‍ മേലഞ്ഞിട്ടു ചോദിക്കുവ ഈ എരുമ ഇതു ജാതിയാ?അവര്‍നാണോ...അപ്പൊ പശു സവര്‍ണനാണോ ??പണ്ഡിതരെ ഈ പാമരന് മനസിലാകുന്നില്ല ...ഈ വടക്കേ മലബാറില്‍ ഇപ്പോള്‍ വിപ്ലവം വെറുതെ ഉറങ്ങുകയാണോ എന്നും ഞാന്‍ ചിന്തിച്ചു..വിപ്ലവാച്ചര്യന്മാരെ ഈ പിന്തിരിപ്പന് ഒരു വിശദീകരിക്കാന്‍ ക്ഷമ കാട്ടുമോ ??ഇതില്‍ ഒരു അച്ചടക്ക പ്രശ്നമുണ്ടെങ്കില്‍ ഞാന്‍ ഈ ചോദ്യം പിന്‍വലിക്കുന്നു ..
Tuesday, November 15, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment