Tuesday, December 30, 2008

ദൃഷ്ടിദോഷം

ദീര്‍ഘ്കാലമായി എന്നെ അലട്ടുന്ന രോഗങ്ങള്‍... ജീവിതം ഈ വിധം മുന്നോട്ട് പോകവെ...



ഈ കഥയുടെ പശ്ചാത്തലം ഇവിടെ ആരംഭിക്കുന്നു



"എല്ലാത്തിക്കും കാരണം ദൃഷ്ടിദോഷമാകും... "അമ്മ വിധിയെഴുതി



"അപ്പടിയെല്ലാം ഒന്നുമില്ലൈ മരുന്ത് കഴിച്ചാല്‍ എല്ലാം ശരിയാകും " ഞാന്‍ മറുപടി നല്‍കി



"അല്ലടാ നമ്മള്‍ വീടു വച്ചതും ഒനക്കു ജോലികെടച്ചതും നെരയെ ദൃഷ്ടി ഇരുക്കു" വീടു വെച്ചതും ജോലികിട്ടിയതും ദൃഷ്ടിക്കു കാരണമായത്രേ...



ദൃഷ്ടിദോഷത്തിനു കാലങ്ങളായി ചെയ്തുവരുന്ന ഒരു പരിഹാരമുണ്ട് ഉപ്പു മുളകു കടുക് കര്‍പ്പൂരം ഇവയുടെ മിശ്രിതം മൂന്നു പ്രവശ്യം ചുറ്റി ഈ മിശ്രിതത്തില്‍ മൂന്നു തവണ തുപ്പി തീയിലിടും...പരിഷകാരത്തിന്റെ കൊടുമുടി കയറുമ്പോഴും പാചകവാതക സംവിധാനം വന്നിട്ടും ഇപ്പോഴും വീട്ടില്‍ ഒരു കരിയടുപ്പു സൂക്ഷിക്കുന്നുണ്ട്. അതിന്റെ പ്രധാന ആവശ്യം ഇവിടെയാണ് വരുന്നത് മേല്‍ പറഞ്ഞ പരിഹാരം എന്നില്‍ നടത്തി.



"മൊളകെ തീയിലെ പൊട്ടാ നന്നാ കമറും ഇപ്പൊ കമററതാ ദൃഷ്ടീരിക്കുടാ" മുളകു തിയിലിട്ടിട്ടും കമറുന്നില്ല ദൃഷ്ടിദോഷമാണെന്നതിനു ഇതില്‍പ്പരം ഒരു തെളിവ് വേറെ വേണ്ടാ



അമ്മയുടെ വിചിത്രമായ ഈകണെട്ത്തല്‍ എന്നതില്‍ ചിരിയുളവാക്കി..ഈ പരിഹാരത്തിന്റെ ഓമനപ്പേരു ചുട്ടിയിടുകാ എന്നാണു മനസ്സില്‍ ഞാനും കരുതി എത്ര മനോഹരമായ ആചാരങ്ങള്‍...



പക്ഷേ ഇതു കൊണ്ടോന്നും അസുഖം മാറിയില്ല അമ്മയെ ദേഷ്യം പിടിപ്പിക്കാ‍ന്‍ ഞാന്‍ പിന്നെയും ചോദിച്ചു "എന്നാ ദൃഷ്ടി മുഴുവനും പൊകല്ലെതൊന്നറതു; ഇനി എന്നെ ചെയ്യപ്പൊറേള്‍..കളിയാകേണ്ടാ;;;എല്ലതിക്കും കാരണം ഒന്നോട നാസ്തികമാക്കും... " അമ്മ പ്രഖാപിച്ചു. ഒടുവില്‍ പഴിയെല്ലം എന്റെ നാസ്തികത്തിനു...



കഥകള്‍ക്കു ഒരു കുറവുമില്ലാത്ത നമ്മുടെ നാട്ടില്‍ എവിടെ നിന്നോ ഒരു കഥ ഒഴുകിയെത്തി. ഏതു ദോഷവും പരിഹരിക്കന്‍ കഴിയുന്ന ഒരു സന്നാസിയുടെ കഥ; ആ കഥ എന്റെ അമ്മയുടെ ചെവിലെത്തുകയും ചെയ്തു.ആ സന്നാസിയുടെ പുരാ‍ണവുമായി ഓമനയമ്മച്ചി എത്തി. വീട്ടു ജോലിക്കിടെ അമ്മച്ചി വിവരിച്ചു.(തന്റെ സ്വതസിദ്ധമായ തിരുവന്തപുരം ശൈലിയില്‍) " വൊ അമ്മയാണെ ഞ്യാന്‍ എന്റെ രെണ്ടു കണ്ണു കൊണ്ടു കണ്ട്; രെണ്ട് കാലും എടുക്കാന്‍ വയ്യാത്ത കൊച്ച്; സാമി എതോ എല കൊണ്ടു തടവി; ദെ ഇപ്പൊ ആ കൊച്ച് ഓടി നടക്കണു.. എന്തിരൊ എന്തൊ പക്ഷെ സാമിക്കു ദിവ്യസത്തി ഒണ്ട്...ഹിമാലയത്തില് ഏതോ സാമി കൊടുത്ത വരം...വോ.. സത്യം..."ഈ കഥകളില്‍ മുഴുകിയ എന്റെ അമ്മ ഈ സന്നാസി പര്‍വ്വം എന്നോടവതരിപ്പു;

ദൃഷ്ടിദോഷത്തിനു ഈ സന്നാസിയെ കാണണമെന്ന് അമ്മ വാശി പിടിച്ചു. ഇതുപോലുള്ള കാര്യങ്ങളില്‍ എതിര്‍പ്പുകളുള്ള ഞാന്‍ ഇതിനെ നഖശിഖാന്തം എതിര്‍ത്തു; പക്ഷേ ഒടുവില്‍ അമ്മയുടെ ആഗ്രഹത്തിനു വഴങ്ങേണ്ടി വന്നു.അങ്ങനെ സന്നാസിയെ കാണാന്‍ ഞാനും അമ്മയും തിരിച്ചു; വഴിയില്‍ വെച്ചു അമ്മ പറഞ്ഞ് "അവര്‍ട്ടെ കേട്ടു ഒരു തകിട് ജപിച്ചുതര ചൊല്ലണം... "തകിട് കെട്ടിയാല്‍ എല്ലാം ശരിയാകുമെന്ന് ഓമനയമ്മച്ചി അമ്മയെ പറഞ്ഞു ധരിപ്പിച്ചിരുന്നു .ഇതാണു ഈ പറ്ച്ചിലിന്റെ പിന്നിലെ രഹസ്യം .



ഞങ്ങള്‍ ഒടുവില്‍ സന്നസിയുടെ ആശ്രമത്തിലെത്തി; അവിടെ നന്നെ ആളുണ്ടായിരുന്നു. ഒരു പൊലീസ് ജീപ്പ് കിടക്കുന്നതു ഞാന്‍ കണ്ടു. പിന്നെ ഞങ്ങള്‍ കണ്ടത് ആ സന്നാസി പൊലീസുകാരുമായി പുറത്തു വരുന്നതും.പൊലീസ് ജീപ്പില്‍ കയറുന്നതുമാണു അടുത്തു നിന്ന ഒരാള്‍ പറഞ്ഞു "പല തട്ടിപ്പു കേസിലും പ്രതിയാണ് ഈ സാമി".



അമ്മ ഒരു ദയനീയ ഭാവത്തില്‍ എന്നെ നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥം മനസിലാക്കി ഞാന്‍ അമ്മയോട് പറഞ്ഞു "സരമില്ലൈ അമ്മാ.. ചെലപ്പോ സാമിക്കും ദൃഷ്ടിദോഷമായിരിക്കും..."

No comments: